തിരുവനന്തപുരം: നഗരവികസന വകുപ്പ് ലഭിക്കാതെ പഞ്ചായത്ത് വകുപ്പ് ഏറ്റെടുക്കാനാവില്ലെന്ന് എം.കെ മുനീര്‍ ലീഗ് നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. തലയില്ലാതെ വാല്‍ക്കഷണം വേണ്ടെന്ന് മുനീര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പഞ്ചായത്ത് വകുപ്പിനെ കൂടാതെ സാമൂഹ്യക്ഷേമ വകുപ്പായിരുന്നു മുനീറിന് ലീഗ് നേതൃത്വം നല്‍കിയത്. എന്നാല്‍ പ്രധാന്യം കുറഞ്ഞ ഈ വകുപ്പുവിഭജനത്തിനെതിരേ മുനീറിനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇത്തരമൊരു പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

അതിനിടെ അഞ്ചാമത്തെ മന്ത്രിസ്ഥാനത്തേക്ക് ലീഗ് നിര്‍ദ്ദേശിച്ച മഞ്ഞളാംകുഴി അലിയെ അംഗീകരിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇന്നു രാവിലെ നടന്ന അനുരജ്ഞന ചര്‍ച്ചയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. സത്യപ്രതിജ്ഞയ്ക്കുശേഷമായിരിക്കും കെ.എം മാണിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുക.