Categories

ഇന്ത്യാവിഷന്‍ വാര്‍ത്തയോട് യോജിപ്പില്ല: എം.കെ മുനീര്‍

mk-muneerതിരുവനന്തപുരം: ദീര്‍ഘകാലം പൊതുപ്രവര്‍ത്തന രംഗത്തുള്ള ഒരാളെ നിരന്തരമായി വേട്ടയാടുന്നതിനോടും ഇന്ത്യാവിഷന്‍ ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കുന്നതിനോടും യോജിപ്പില്ലെന്ന് ലീഗ് നേതാവും മന്ത്രിയുമായ എം.കെ മുനീര്‍. പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ ജീവിതവും എത്രയോ കാലമായി തുടരുന്ന ഒരാളെ ഈ രീതിയില്‍ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഒളികാമറ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഒളികാമറ ദുരുപയോഗപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. എഡിറ്റോറിയല്‍ സ്വാതന്ത്ര്യം അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടാനുള്ളതല്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയിലും എന്നും നേരിനുവേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിലും ആ പ്രസ്ഥാനത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുക എന്നത് എന്റെ ധര്‍മമാണ്. വ്യക്തിഹത്യക്കെതിരായി ശക്തമായ നിലപാടാണ് എനിക്കുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ ഏറെ സംയമനം പാലിക്കേണ്ടിയിരിക്കുന്നും മുനീര്‍ പറഞ്ഞു.

5 Responses to “ഇന്ത്യാവിഷന്‍ വാര്‍ത്തയോട് യോജിപ്പില്ല: എം.കെ മുനീര്‍”

 1. haroon perathil

  മനസ്സില്‍ ഒന്ന് വെച്ച് പുറത്തു എത്ര കാലം ഇങ്ങനെ പറയും മുനീരെ

 2. Anil Kumar

  ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. അതില്‍ നിന്നും കാശുകൊടുത്തു രക്ഷനേടാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ പിന്തുടര്‍ന്ന് കുടിപ്പിക്കതന്നെ ചെയ്യും. ഏതു ബാപ്പാന്റെ മോനായാലും. ഇപ്പോള്‍ എന്താ ഒളികാമറയോടൊരു ഭയം?? കുഞാപ്പാന്റെ കൂടെ “കൂടിയോ?”

 3. Manojkumar.R

  തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് ചില പെരുമാറ്റ ചട്ടങ്ങള്‍ വിധിച്ചിട്ടുണ്ട്. അയാള്‍ ഒരിക്കലും കേവലം ഒരു വ്യക്തിയല്ല!ഒരു പ്രദേശത്തിന്റെ അല്ലെങ്കില്‍ ഒരു ജന തതിയുടെ വക്താവായാണ് അയാള്‍ നിയമസഭയിലോ പാര്‍ലമെന്റിലോ എത്തിപ്പെടുന്നത്.ആ പദവിക്ക് കളങ്കം വരുന്നതരത്തില്‍ അടേഹത്തില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകുമ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ വിധി ചട്ടങ്ങളും പരിധികളുമൊക്കെ ലങ്കിക്കേണ്ടി വരുന്നത്. ഇക്കാര്യമൊന്നും ഡോ.മുനീറിന് അറിയാത്ത കര്യമാകാനിടയില്ല! പിന്നെന്തിനു ഇങ്ങനെയൊക്കെ പറയുന്നു എന്ന് ചോദിച്ചാല്‍ ഒരു മന്ത്രി പദവി നിലനിര്‍ത്തുക എന്നത് തന്നെയാണല്ലോ മുഖ്യമായ വിഷയം!

 4. ശുംഭന്‍

  ഒരു പൊതു പ്രവര്‍ത്തകന്റെ ബെഡ് റൂമിലും ടോയിലെറ്റിലും ഉള്ള പ്രവൃത്തികള്‍ ഒഴികെയുള്ള എല്ലാ പ്രവൃത്തികളും സുതാര്യമായിരിക്കണം. ഒളി കാമറയെ ഭയക്കുന്ന പൊതു പ്രവര്‍ത്തകന്‍ ഒളിച്ചു വക്കാന്‍ ശ്രമിക്കുന്നത് എന്താണ്?

 5. J.S. Ernakulam.

  സായിവേ,
  നിങ്ങള്‍ നാലുമാസം മുന്‍പ് വരെ ഇതിന്റെ തലപ്പത് ഇരുന്നെച്ചതല്ലേ????
  എന്തിനാണ് ഇപ്പോള്‍ ഇതിനെ തള്ളി പറയുന്നത്????
  മന്ത്രി സ്ഥാനത്തിനു വേണ്ടി ഇത്രയും തരംതാഴാണോ????
  താങ്കള്‍ക്ക് എതിരെ ഇപ്പോള്‍ ഒരു കേസ് മാത്രം.
  ആവനാഴിയിലെ അമ്പുകള്‍ തിര്‍ന്നുവെന്ന് വിചാരിക്കരുത്…….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.