mk-muneerകാസര്‍കോട്: മുസ്‌ലിം ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കം നയിച്ചുവെന്ന സുകുമാര്‍ അഴീക്കോടിന്റെ കണ്ടെത്തല്‍ അസഹിഷ്ണുതയില്‍നിന്ന് ഉടലെടുത്തതാണെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍.

യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോള്‍ ലീഗ് വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത് വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള വ്യക്തമായ പദ്ധതികളുള്ളതുകൊണ്ടാണ്. യു.ഡി.എഫ്. ഭരണ കാലത്തെ വിദ്യാഭ്യാസ വളര്‍ച്ച ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ലോകം അംഗീകരിച്ച കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് കാര്‍മ്മികത്വം വഹിച്ചത് മിടുക്കന്മാരായ മുസ്‌ലിം ലീഗ് മന്ത്രിമാരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴില്‍ ഐ.ഡി.എം.ഐ. സ്‌കീമില്‍ കാസര്‍കോട് ആലംപാടിയില്‍ നിര്‍മ്മിക്കുന്ന തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.