എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതിയില്‍ ഭൂമി മറിച്ചുവിറ്റത് ആരെന്നോ എന്തിനെന്നോ അറിയില്ല: മാണി
എഡിറ്റര്‍
Wednesday 15th August 2012 12:31pm

തിരുവനന്തപുരം: നെല്ലിയാമ്പതി എസ്‌റ്റേറ്റുകള്‍ മറിച്ചുവിറ്റത് ആരാണെന്നോ എന്തിനാണെന്നോ തനിക്കറിയില്ലെന്ന് ധനമന്ത്രിയും കേരള കോണ്‍ഗ്രസ് അധ്യക്ഷനുമയ കെ.എം മാണി. വിഷയത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഉദ്ദ്യേശശുദ്ധി പതിയ എല്ലാവര്‍ക്കും മനസിലാകുമെന്നും മാണി പറഞ്ഞു.

Ads By Google

വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങി വിഷയത്തില്‍ എതിരഭിപ്രായം ഉന്നയിക്കുന്ന യുവ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അധികം വൈകാതെ തന്നെ സത്യാവസ്ഥ തിരിച്ചറിയുമെന്നും മാണി പറഞ്ഞു.

നിയമം ലംഘിച്ചവരുടെ പേരില്‍ നടപടിയെടുക്കട്ടെയെന്നും നിയമം ലംഘിക്കുന്നവര്‍ക്കു വേണ്ടി കേരള കോണ്‍ഗ്രസ് വക്കാലത്തുപറയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതികളില്‍ കേസ് തോല്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനാണ്. ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താമെന്നും പക്ഷെ ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താനാകുമോയെന്നും മാണി ചോദിച്ചു.

നെല്ലിയാമ്പതി ഭൂമി കയ്യേറ്റത്തില്‍ ധനമന്ത്രി കെ.എം. മാണിക്കും ചീഫ് വിപ്പ് പി.സി  ജോര്‍ജിനുമെതിരെ അന്വേഷണത്തിന് ഇന്നലെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. പി.സി ജോര്‍ജിനെ ഒന്നും കെ.എം മാണിയെ രണ്ടും പ്രതികളാക്കിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഞ്ച് എസ്‌റ്റേറ്റ് ഉടമകള്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടു.

നെല്ലിയാമ്പതിയില്‍ എസ്‌റ്റേറ്റ് ഉടമകളെ വഴിവിട്ട് സഹായിച്ചുവെന്ന് ഉന്നയിച്ച്‌ മലയാളവേദി നല്‍കിയ ഹരജിയിലാണ് ഇരുവരുടേയും പങ്കാളിത്തം അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

Advertisement