എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി മിസോറാമിന്
എഡിറ്റര്‍
Sunday 9th March 2014 9:20pm

santhosh-22

സിലിഗുഡി:  സന്തോഷ് ട്രോഫി കിരീടം മിസോറാം സ്വന്തമാക്കി.

റെയില്‍വേസിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മിസോറാം കിരീടത്തിനര്‍ഹമായത്.

ചാമ്പ്യന്‍ഷിപ്പ് ചരിത്ത്രതില്‍ തന്നെ ആദ്യമായി ഫൈനലിലെത്തുന്ന  മിസോറാം മണിപ്പൂരിനു ശേഷം സന്തോഷ് ട്രോഫി നേടുന്ന ആദ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനമാണ്.

കാഞ്ചന്‍ജംഗ മൈതാനത്ത് നടന്ന മത്സരത്തില്‍ മിസോറാമിന് വേണ്ടി സോറംസങ്ങ് രണ്ടു ഗോളുകളും ലാല്‍റിന്‍പുയ ഒരു ഗോളും നേടി.

ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ കളികളിലും വിജയിച്ച മിസോറാം സെമിയില്‍ തമിഴ്‌നാടിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.

രണ്ട് തവണ കിരീടം നേടിയ റെയില്‍വേസും മിസോറാമിനോട് സന്തോഷ് ട്രോഫിയില്‍ ഏറ്റുമുട്ടിയത് ഇത് അഞ്ചാം തവണയാണ്.

മുമ്പ് നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ജയവും രണ്ട് സമനിലയുമായി ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും.

കേരളം നേരത്തെ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായിരുന്നു.

Advertisement