എഡിറ്റര്‍
എഡിറ്റര്‍
ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ ഇതാ ഒരു മിസോറാം മതൃക; വീഡിയോ കാണാം
എഡിറ്റര്‍
Tuesday 2nd May 2017 11:30pm

 

ഐസ്വാള്‍: കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഒരു പോലെ നേരിടുന്ന പ്രശ്‌നമാണ് ട്രാഫിക് ബ്ലോക്ക്. ഇതിനെ എങ്ങിനെ മറികടക്കാമെന്നത് പല സര്‍ക്കാരുകള്‍ക്കും വെല്ലുവിളിയാണ് എന്നാല്‍ ട്രാഫിക് ബ്ലോക്കില്ലാതെ യാത്ര ചെയ്യാനുള്ള മാതൃക കാട്ടിത്തരികയാണ് മിസോറാമുകാര്‍.


Also read വാഹന സൗകര്യമില്ലാതെ മനുഷ്യ മൃതദേഹം ചുമക്കുന്ന നാട്ടില്‍ പശുവിന് ആംബുലന്‍സുമായി യു.പി സര്‍ക്കാര്‍ 


മിസോറാമില്‍ നാട്ടുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത് നടപ്പിലാക്കിയ ഈ പരിഷ്‌കാരത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഒരേ ദിശയില്‍ പോകുന്ന കാറുകളും ബൈക്കുകളും ഒരേ രീതിയില്‍ പോകുന്നതാണ് വീഡിയോയിലുള്ളത്. വാഹനങ്ങള്‍ വേഗത്തില്‍ എത്തുന്നതിനായ് ഇടയിലൂടെ കയറ്റിയും മറ്റും മുന്നോട്ട് പോയ് ബ്ലോക്കുണ്ടക്കുന്നതിന് പകരം ഒരേ പാതയിലൂടെ നീങ്ങുകയാണ് ഇവിടെ.

കാറുകള്‍ ഇടത് വശത്തുകൂടെയും ബൈക്കുകള്‍ വലത് വശത്ത് കൂടിയുമാണ് കടന്ന് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇടത് വശം ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളും വീഡിയോയില്‍ കാണാന്‍ കഴിയും.

വീഡിയോ: 

Advertisement