കറാച്ചി: മിസ്ബാ ഉള്‍ ഹഖിനെ പാക് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി തിരഞ്ഞെടുത്തു. പാക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഇജാസ് ബട്ടാണ് മിസ്ബയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയമിച്ചത്.

അയര്‍ലന്റിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ മിസ്ബയായിരിക്കും ടീമിനെ നയിക്കുക. എന്നാല്‍ കൡക്കാരനെന്ന നിലയില്‍ അഫ്രീഡി ടീമില്‍ തുടരുമെന്ന് ഇജാസ് ബട്ട് പറഞ്ഞു. ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ അഫ്രീഡി കോച്ച് വഖാര്‍ യൂനിസുമായി കൊമ്പുകോര്‍ത്തിരുന്നു.

വഖാറുമായുള്ള പ്രശ്‌നം ടീമില്‍ ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിതെളിച്ചിരുന്നു. ടീമിന്റെ കാര്യങ്ങളില്‍ കോച്ച് നടത്തുന്ന ചില ഇടപെടലുകള്‍ക്കെതിരേയാണ് അഫ്രീഡി പരസ്യമായി രംഗത്തെത്തിയത്. തുടര്‍ന്ന് വഖാറിനെതിരേ അഫ്രീഡി ഇജാസ് ബട്ടിന് പരാതി നല്‍കിയിരുന്നു.