എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിവിന്റെ നായികയായി മിയ
എഡിറ്റര്‍
Sunday 20th January 2013 2:53pm

ജീത്തു ജോസഫിന്റെ അടുത്ത സിനിമയില്‍ നായികയായി മിയ. കോമഡിവേഷങ്ങളിലൂടെ മോളിവുഡിന്റെ പടവുകള്‍ കീഴടക്കിയ മിയ പൃഥ്വി രാജിന്റെ നായികാസ്ഥാനമാണ് അലങ്കരിക്കുന്നത്.

Ads By Google

ജേണലിസ്റ്റിന്റെ വേഷമാണ് നായികയ്‌ക്കെങ്കില്‍ പോലീസ് കോണ്‍സ്റ്റബിളായാണ് പൃഥ്വിയെത്തുന്നത്. ഇവരുടെ പ്രണയമാണ് ജീത്തുവിന്റെ സിനിമയുടെ കഥാതന്തു.

ഒരു കൊലയാളിയും പതിവ് പോലെതന്നെ അതിനെ സംബന്ധിച്ച് നടക്കുന്ന അന്വേഷണവുമാണ് സിനിമയെ നയിക്കുന്നത്. പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിര പങ്കിടാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് മിയയിപ്പോള്‍.

ചേട്ടായീസ് എന്ന സിനിമയിലെ കലഹക്കാരിയായ ഭാര്യയുടെ വേഷം ഏറെ പ്രേക്ഷക പ്രശംസ താരത്തിന് നേടിക്കൊടുത്തിരുന്നു. മുന്‍നിര താരങ്ങളെ കവച്ചുവയ്ക്കുന്ന തരത്തില്‍ മിയ വളരുമെന്നും സിനിമാലോകം വിലയിരുത്തുന്നുണ്ട്.

അടുത്ത് തന്നെ ഇറങ്ങാനിരിക്കുന്ന എട്ടേക്കാല്‍ സെക്കന്റ്‌സിന്റെ വിജയം പ്രതീക്ഷിച്ചിരിക്കുകയാണ് മിയ. ഇതില്‍ പ്രധാനകഥാപാത്രത്തെയാണ് ഇവര്‍ കൈകാര്യം ചെയ്തിട്ടുള്ളത്.

പുതിയ പ്രൊജക്ടിനെ കുറിച്ച് മിയ പറയുന്നതിങ്ങനെ: പുതിയ പ്രൊജക്ട് തന്നെ വളരെ ആവേശഭരിതയാക്കിയിട്ടുണ്ട്. ജീത്തു ജോസഫുമായി മുന്‍പെ പരിചയമുണ്ടെങ്കിലും ഈ സിനിമയിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ വിശ്വസിക്കാനായില്ല.

പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ക്ഷണം ലഭിച്ച സന്തോഷത്തിലാണ് താനെന്നും മിയ പറയുന്നു. കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന ഈ താരത്തിന് ഇപ്പോള്‍ തിരക്കിലാണ്.

മമ്മി ആന്‍ഡ് മീ എന്ന സിനിമയ്ക്ക് മുമ്പെ തന്നെ ഈ പടം ചെയ്യാമെന്ന് താന്‍ ഏറ്റിരുന്നു . ഇത് നല്ലൊരു ത്രില്ലറാണ്. പുതിയ സിനിമയുടെ ഷൂട്ടിങ്് ഏപ്രില്‍ മാസം ആരംഭിക്കും.

മറ്റ് അഭിനേതാക്കളാരെന്നും തീരുമാനിച്ചു കഴിഞ്ഞതായി സംവിധായകന്‍ പറഞ്ഞു. പൃഥ്വിരാജ് റോഷന്‍ ആന്‍ഡ്രൂസ് പടമായ മുംബൈ പൊലീസിന്റെ ലൊക്കേഷനിലും മിയ ജോര്‍ജ് വര്‍ഗീസിന്റെ 6 ബി പാരഡൈസ് ആന്‍ഡ് സലാംസ് ന്റെ ഷൂട്ടിങ് ലൊക്കേഷനിലുമാണ് ഇപ്പോഴുള്ളത്.

Advertisement