എഡിറ്റര്‍
എഡിറ്റര്‍
മിത്ര കുര്യന്‍ വിവാഹിതയാകുന്നു
എഡിറ്റര്‍
Saturday 29th June 2013 12:50am

mithra2

കൊച്ചി: നടി മിത്ര കുര്യന്‍ വിവാഹിതയാകുന്നു. പ്രശസ്ത കീബോര്‍ഡിസ്റ്റും നിരവധി സിനിമാ പിന്നണി ഗാനങ്ങളുടെ പ്രോഗ്രാമറുമായ വില്യം ഫ്രാന്‍സിസാണ് മിത്രയുടെ ജീവിതപങ്കാളി.
Ads By Google

തൃശ്ശൂര്‍ താലോര്‍ സ്വദേശിയായ വില്യം മലയാള സിനിമയില്‍ നിരവധി സംഗീത സംവിധായകര്‍ക്കായി പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്.

അരികെ, തിരുവമ്പാടി തമ്പാന്‍, ലാപ്‌ടോപ്പ് തുടങ്ങിയ ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുന്ന വികെപി ചിത്രം മഴനീര്‍ തുള്ളികളും കമലിന്റെ ചിത്രമായ നടനിലെ ഗാനങ്ങള്‍ക്കും വില്യമാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്.

നീണ്ടനാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹത്തിനായി ഒരുങ്ങുന്നത്. ബോര്‍ഡി ഗാര്‍ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മിത്ര.

മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മിത്ര ഇപ്പോള്‍.

തമിഴ് ചിത്രങ്ങളിലും ശക്തമായ സാന്നിദ്ധ്യമാണ് മിത്ര.

Advertisement