ലണ്ടന്‍: തന്റെ അവസാന ലോകകപ്പിന് ഇറങ്ങും മുമ്പ് മിതാലി പലവട്ടം ആവര്‍ത്തിച്ച് പറഞ്ഞതായിരുന്നു കപ്പുയര്‍ത്താനുള്ള തന്റെ ആഗ്രഹം. അതിനായി ഓരോ മത്സരത്തിലും അവര്‍ കഠിനമായി അധ്വാനിച്ചു. പക്ഷെ അവസാന ചുവടില്‍ പിഴവ് സംഭവിച്ചു. എങ്കിലും തലയുയര്‍ത്തി തന്നെയാണ് മിതാലിയുടെ മടക്ക യാത്ര. ശരാശരിക്കാരായ യുവനിരയെ ഫൈനല്‍ വരെ എത്തിച്ച മിതാലിയുടെ നായകമികവിനെ ഐ.സി.സിയും ആദരിച്ചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലോകകപ്പ് ഇലവന്റെ നായിക ഇന്ത്യയുടെ നായിക മിതാലി രാജാണ്. രണ്ട് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചതിന് ഐ.സി.സി നല്‍കിയ അംഗീകാരമാണ്. ലോകകപ്പ് ഇലവന്റെ നായിക പട്ടം.


Also Read:  ‘തനിക്കത് പറഞ്ഞാല്‍ മനസിലാകില്ലെടോ’; ഫൈനലില്‍ പൊരുതി തോറ്റ പെണ്‍പടയെ അഭിനന്ദിച്ച സെവാഗിനെ പിന്നില്‍ നിന്ന് കുത്തി വീണ്ടും മോര്‍ഗണ്‍; വായടപ്പിച്ച് വീരുവിന്റെ മറുപടി 


മിതാലിയ്ക്കു പുറമെ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മ്മയുമാണ് ടീമിലിടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. കപ്പുയര്‍ത്തിയ ഇംഗ്ലണ്ട് ടീമില്‍ നിന്നും അഞ്ച് പേരാണ് ടീമിലുള്ളത്. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായ തംസിന്‍ ബോമൗണ്ട്, പേസര്‍ അന്യാ എന്നിവരും ടീമിലുണ്ട്.

സെമിയില്‍ ഇംഗ്ലണ്ട് പറപ്പിച്ച ഓസീസ് ടീം അംഗങ്ങളും ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ ഓസീസ് ടീമില്‍ നിന്ന് എല്ലിസ് പെറി മാത്രവുമാണ് ടീമിലിടം നേടിയത്. മുന്‍ കാല താരങ്ങളായ ഇയാന്‍ ബിഷോപ്പ്, ലിസ സ്താലേക്കര്‍, സ്‌നേഹല്‍ പ്രധാന്‍ തുടങ്ങിയവരടങ്ങിയ കമ്മറ്റിയാണ് ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്തത്.

ലോകകപ്പ് ഇലവന്‍ ടീം അംഗങ്ങള്‍