എഡിറ്റര്‍
എഡിറ്റര്‍
രാജകീയം മിതാലി രാജ്; വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മിതാലി
എഡിറ്റര്‍
Wednesday 12th July 2017 5:49pm

ബ്രിസ്‌റ്റോള്‍: ഇന്ത്യന്‍ ടീം നായിക മിതാലി രാജ് ഇനി വനിതാ ക്രിക്കറ്റിലെ കിരീടം വെച്ച റാണി. ലോകകപ്പിലെ ഓസീസിനെതിരായ മത്സരത്തിനിടെ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിന്‍രെ റെ്‌ക്കോര്‍ഡ് മറികടന്ന മിതാലി വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറി. 6000 കടക്കുന്ന ആദ്യ വനിത താരവുമായി ഇന്ത്യയുടെ നായിക.

ചാര്‍ലോട്ടിനേക്കാള്‍ കുറവ് കളികളില്‍ നിന്നുമാണ് മിതാലി ഈ നേട്ടം കൈവരിച്ചെന്നതും ശ്രദ്ധേയമാണ്. ഇതോടൊപ്പം വനിതാ ക്രിക്കറ്റിലെ ഉയര്‍ന്ന മൂന്നാമത്തെ ആവറേജും മിതാലിയ്ക്ക് സ്വന്തമാണ്.

1999 ല്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി കൊണ്ടായിരുന്നു മിതാലിയുടെ തുടക്കം. അയര്‍ലന്റിനെതിരായിരുന്നു മത്സരം. ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറിയന്‍ എന്ന റെക്കോര്‍ഡും അന്ന് 16 കാരിയായിരുന്നു മിതാലി സ്വന്തമാക്കിയിരുന്നു.

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിന് എതിരെ ടെസ്റ്റില്‍ 214 നേടിയപ്പോള്‍ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരവുമായി. പിന്നീട് ആ റെക്കോര്‍ഡ് മറികടക്കപ്പെട്ടു. വനിതാ ക്രിക്കറ്റിലെ സച്ചിനെന്നറിയപ്പെടുന്ന മിതാലിയുടെ പ്രത്യേകത സ്ഥിരതയും ദീര്‍ഘ നാളായി ടീമിന്റെ നട്ടെല്ലെല്ലായി തന്നെ നിലനില്‍ക്കുന്നു എന്നതുമാണ്.

18 വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പം മിതാലിയുണ്ട്. നേരത്തെ തുടര്‍ച്ചയായി ഏഴു അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മിതാലി നേടിയിട്ടുണ്ട്. 34 ല്‍ എത്തി നില്‍ക്കുന്ന മിതാലി ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Advertisement