വെല്ലിങ്ടണ്‍: തന്ത്രം കൊണ്ട് ബാറ്റ്‌സ്മാന്മാരെ വീഴ്ത്തുന്നവരാണ് സ്പിന്‍ ബൗളര്‍മാര്‍. ഗൂഗ്ലിയെറിഞ്ഞും ദൂസരയെറിഞ്ഞുമെല്ലാം അവര്‍ ബാറ്റ്‌സ്മാന്മാരെ കറക്കി വീഴത്തു. എന്നാല്‍ സ്പിന്നര്‍മാരില്‍ അപൂര്‍വ്വം ചിലര്‍ മാത്രം എറിയുന്നതാണ് ക്യാരം ബോള്‍. ഈ രീതിയില്‍ പന്തെറിയുന്നതിന് പേരുകേട്ട താരമാണ് ഇന്ത്യയുടെ ആര്‍.അശ്വിന്‍. ഈ നിരയിലേക്ക് ഒരു താരം കൂടി എത്തിയിരിക്കുകയാണ്.

കിവീസ് താരം മിച്ചല്‍ സാന്റ്‌നര്‍ ആണ് ക്യാരം ബോള്‍ എറിഞ്ഞ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ പാക് താരം ഫഖര്‍ സമനെ പുറത്താക്കാനായിരുന്നു സാന്റ്‌നര്‍ ക്യാരം ബോള്‍ എറിഞ്ഞത്. കിവീസ് താരത്തിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 54 റണ്‍സായിരുന്നു സമന്റെ സമ്പാദ്യം.

സമന്റെ ലെഗ് സ്റ്റംമ്പിന്റെ പുറത്ത് പിച്ച് ചെയ്ത പന്ത് ഓഫ് സ്പിന്‍ പോലെ ലെഗ് സ്റ്റംമ്പിലേക്ക് തിരിഞ്ഞ് കയറുകയാണ്. പന്തിന്റെ ഗതി മനസിലാകാതെ സമന്‍ ബാറ്റ് വീശിയെങ്കിലും പന്ത് കുറ്റി തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല. സാധാരണയായി സാന്റനറുടെ പന്ത് തിരിയുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു അതെന്നു മാത്രം എല്ലാവര്‍ക്കും മനസിലായി. കമന്റേറ്റര്‍മാരും ഈ അത്ഭുതം പ്രകടപ്പിച്ചു. പിന്നീട് റിപ്ലേകളില്‍ നിന്നുമാണ് സാന്റ്‌നര്‍ എറിഞ്ഞത് ക്യാരം ബോള്‍ ആണെന്ന് വ്യക്തമായത്.

പന്തിന് പിന്നിലായി തന്റെ നടുവിരല്‍ മടക്കി വെച്ചായിരുന്നു സാന്റ്‌നര്‍ പന്തെറിഞ്ഞതെന്ന് റിപ്ലേകളില്‍ നിന്നും മനസിലായി. അതുകൊണ്ടാണ് പന്ത് പതിവ് തെറ്റിച്ച് തിരിഞ്ഞത്. നടുവിരല്‍ ഉപയോഗിച്ച് പന്തിന്റെ ഗതി മാറ്റി വിടുന്ന ക്യാരം ബോളിന്റെ തന്ത്ര ശാലികള്‍ അശ്വിനും ലങ്കയുടെ അജന്താ മെന്‍ഡിസുമാണ്.

വീഡിയോ കാണാം