എഡിറ്റര്‍
എഡിറ്റര്‍
‘കോഹ്‌ലിയല്ല രഹാനെയാണ് താരം’; ഇന്ത്യന്‍ നായകനായി രഹാനെ തുടരണമെന്ന് മിച്ചെല്‍ ജോണ്‍സണ്‍
എഡിറ്റര്‍
Wednesday 29th March 2017 9:00pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ നായകനായി അജിങ്ക്യാ രഹാനെ തുടരണമെന്ന് മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ ജോണ്‍സണ്‍. ഓസീസിനെതിരായ നാലാം ടെസ്റ്റില്‍ രഹാനെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പശ്ചാത്തലത്തിലാണ് രഹാനെ നായകസ്ഥാനത്ത് തുടരണമെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടത്.


Also read മംഗളം ടെലിവിഷന്‍ ഒരു ദുരന്തമാണ്; മാര്‍ച്ച് 26 ദുരന്ത ദിനവും; ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തക 


ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തോളിനേറ്റ പരുക്കിനെത്തുടര്‍ന്നായിരുന്നു ധര്‍മ്മശാലയില്‍ നടന്ന നാലാം മത്സരത്തിന് ഇറങ്ങാതിരുന്നത്. നായകന് പരുക്കേറ്റ സാഹചര്യത്തില്‍ ടീമിനെ നയിക്കാന്‍ രഹാനയോട് മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. നിര്‍ണ്ണായകമായ മത്സരത്തില്‍ കോഹ്‌ലിയുടെ അഭാവത്തില്‍ ഇറങ്ങിയ ടീമിനെ എട്ടു വിക്കറ്റിന്റെ മികച്ച വിജയത്തിലേക്കായിരുന്നു രഹാനെ നയിച്ചത്.

മത്സരത്തിനു ശേഷം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ജോണ്‍സണ്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. രഹാനെ നായകനായി തുടരണമെന്നായിരുന്നു ജോണ്‍സന്റെ ട്വീറ്റ്. ഓസ്‌ട്രേലിയന്‍ താരങ്ങളുമായി ഇനി ചങ്ങാത്തമില്ലെന്നു പറഞ്ഞ വിരാടിനെതിരെയും ജോണ്‍സണ്‍ ട്വീറ്റുമായി രംഗത്തെത്തിയിരുന്നു.

മത്സരശേഷം നടന്ന പത്ര സമ്മേളനത്തില്‍ ഓസീസ് നായകന്‍ പരമ്പരക്കിടെയുണ്ടായ സംഭവ വികാസങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞതും കോഹ്‌ലി നിലപാടില്‍ ഉറച്ച് നിന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ജോണ്‍സന്റെ ട്വീറ്റ്. ഇരുവരും തമ്മിലുള്ള വ്യക്തമായ വ്യത്യാസമെന്നായിരുന്നു ജോണ്‍സണ്‍ന്റെ ട്വീറ്റ്. സ്മിത്ത് മത്സരശേഷം മാപ്പ് പറഞ്ഞു. പക്ഷേ കോഹ്‌ലി നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നെന്നും ജോണ്‍സന്റെ ട്വീറ്റില്‍ പറയുന്നു.

Advertisement