Categories

കേരളത്തില്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് ആം ആദ്മിയുടെ നിവേദനം

beacon

തിരുവന്തപുരം: കേരളത്തില്‍ ബീക്കണ്‍ ലൈറ്റുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ##ആം ആദ്മി പാര്‍ട്ടി ചീഫ് സെക്രട്ടറിക്ക് നിവേദനം നല്‍കി. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയണമെന്നും ഇ.കെ.ഭരത് ഭൂഷണ്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉള്‍പ്പെട്ട കേസില്‍ ബീക്കണ്‍ ലൈറ്റുകളുടെയും ഹോണുകളുടെയും ഉപയോഗത്തിന് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും കേരളത്തില്‍ ഇത് നടപ്പിലാക്കുന്നില്ലെന്ന് കാണിച്ചാണ് നിവേദനം.

നിവേദത്തിന്മേല്‍ നടപടിയെടുക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. അതേ സമയം നിവേദനം സ്വീകരിച്ചതായി രസീത് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറായില്ലെന്ന് ആം ആദ്മി നേതാക്കള്‍ പതാതിപ്പെട്ടു.

Tagged with: