എഡിറ്റര്‍
എഡിറ്റര്‍
പദ്ധതി വിനിയോഗത്തില്‍ അലംബാവം: ആദ്യ നാല് മാസത്തില്‍ ഒന്നും ചെലവിടാതെ പത്ത് വകുപ്പുകള്‍
എഡിറ്റര്‍
Friday 15th November 2013 10:23am

money3

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിനിയോഗത്തില്‍ അലംബാവം. ആദ്യ നാല് മാസം പത്ത് വകുപ്പുകള്‍ ഒന്നും ചിലവിട്ടില്ല.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ പദ്ധതി വിഹിതമായ 17000 കോടിയോളം രൂപയില്‍ നിന്ന് 1370കോടി രൂപ മാത്രമാണ് ചിലവിട്ടത്.

പരിസ്ഥിതി, ഭക്ഷ്യവിതരണം, പൊതുഭരണം, ഭവനം, ഐ.ടി, റവന്യൂ, കായികം തുടങ്ങിയവയാണ് വകുപ്പുകള്‍.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം ഈ കാലളവില്‍ വെറും അഞ്ച് ശതമാനം മാത്രമേയുള്ളു. 4000 കോടി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചതില്‍ വിനിയോഗം 213 കോടി രൂപ മാത്രമാണ്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് 2207 കോടി അനുവദിച്ചതില്‍ ചെലവാക്കിയത് 118 കോടിയും ബ്ലോക് പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും 532 കോടി രൂപ വീതം മാറ്റി വച്ചതില്‍ യഥാക്രമം 118 കോടിയും 33 കോടിയുമാണ് ചിലവിട്ടിരിക്കുന്നത്.

നഗരസഭകള്‍ 408 കോടി വിഹിതത്തിലെ 25 കോടിയും കോര്‍പ്പറേഷനുകള്‍ 318 കോടി വകയിരുത്തിയതില്‍ 12 കോടിയുമാണ് ചിലവിട്ടിരിക്കുന്നത്. കോര്‍പ്പറേഷനുകള്‍ തന്നെയാണ് പദ്ധതി വിനിയോഗത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്

പൊതുമരാമത്താണ് വിനിയോഗത്തില്‍ മുന്നില്‍.അവര്‍ക്കനുവദിച്ച 934 കോടിയില്‍ 641 കോടിയും വിനിയോഗിച്ചു. പട്ടികവിഭാഗ വകുപ്പ് തങ്ങള്‍ക്കനുവദിച്ച 1471 കോടിയില്‍ 131 കോടിയും 94 കോടി പദ്ധി വിഹിതമുള്ള ഗതാഗതവകുപ്പ് ചെലവാക്കിയത് വെറും 80 ലക്ഷം രൂപയുമാണ്.

പൊതുവിദ്യാഭ്യാസ വകുപ്പ് ചെലവിട്ടത് 699 കോടിയില്‍ 22 കോടിയും കൃഷിവകുപ്പ് 11 ശതമാനവും ആരോഗ്യവകുപ്പ് 21 ശതമാനവുമാണ് വിനിയോഗിച്ചത്.

100 ശതമാനം കേന്ദ്ര സഹായം കിട്ടുന്ന 1120 കോടിയുടെ പദ്ധതിയില്‍ 183.4 കോടി മാത്രമാണ് ആദ്യ നാല് മാസത്തില്‍ ചെലവിട്ടത്.

കൃഷി, ഭക്ഷ്യവിതരണം, പരിസ്തിതി, ഫിഷറീസ്, വനം, തദ്ദേശഭരണം, റെവന്യൂ എന്നിവ ഇതില്‍പ്പെടുന്നു.

1423 കോടി രൂപ ലഭിക്കുന്ന മറ്റ് കേന്ദ്ര സഹായ പദ്ധതികളില്‍ 114.26 കോടി രൂപയാണ് ചിലവിട്ടിരിക്കുന്നത്. പൊതുഭരണം, ആരോഗ്യം, കുടുംബക്ഷേമം, ഭവനം, ആസൂത്രണം, റെവന്യൂ, നികുതി എന്നിവ ഈ ഫണ്ട് ഒരു ശതമാനം പോലും വിനിയോഗിക്കാത്ത വകുപ്പുകളാണ്.

കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ ചെലവാക്കിയത് എട്ട് ശതമാനം മാത്രമാണ്. റണ്ടും മൂന്നും പാദങ്ങളില്‍ 68 ശതമാനം ചെലവിടേണ്ട സഥാനത്ത് 38 ശതമാനമായിരുന്നു ചെലവിട്ടത്.

തദ്ദേശസ്ഥാപനങ്ങളില്‍ ആദ്യ മൂന്ന് മാസങ്ങളില്‍ 11 ശതമാനം മാത്രമായിരുന്നു വിനിയോഗം. അവസാന മൂന്ന മാസത്തില്‍ 80 ശതമാനം ഒന്നിച്ച് ചിലവിടുകയും ചെയ്തു.

സാമൂഹ്യക്ഷേമവകുപ്പ് തങ്ങള്‍ക്കനുവദിച്ചതിന്റെ 42 ശതമാനവും വനം, ഉന്നതവിദ്യാഭ്യാസം, തൊഴില്‍ എന്നിവ 57 ശതമാനവുമാണ് വിനിയോഗിച്ചിരിക്കുന്നത്.

Advertisement