എഡിറ്റര്‍
എഡിറ്റര്‍
സംഘടനാ പ്രശ്‌നം: വൈകാതെ തീരുമാനമെന്ന് മിസ്ത്രി
എഡിറ്റര്‍
Saturday 8th June 2013 1:44pm

madusudhan-mistry

ന്യൂദല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി.

തീരുമാനമുണ്ടാകുന്നതു വരെ നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Ads By Google

പരസ്യപ്രസ്താവന അരുതെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഇരു വിഭങ്ങളിലെയും നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മിസത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തിലെ വിഷയങ്ങളില്‍ സോണിയാ ഗാന്ധി  കേന്ദ്രമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി, പി.ജെ. കുര്യന്‍, എ.സി. ജോസ്, കെ.വി. തോമസ് തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തു മന്ത്രിസഭാ പുനഃസംഘടന തിടുക്കത്തില്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ് ഇന്നലെ തീരുമാനിച്ചിരുന്നു.

ഇന്നലെ വിദേശ പര്യടനം കഴിഞ്ഞെത്തിയ പ്രതിരോധ മന്ത്രി എകെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളത്തില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതില്‍ സോണിയാഗാന്ധിയ്ക്കും അതൃപ്തിയുണ്ടെന്നാണ് സൂചന.

Advertisement