കൊച്ചി: കനത്ത മൂടല്‍മഞ്ഞ് മൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  അഞ്ച് വിമാനങ്ങള്‍ക്ക്  ലാന്‍ഡ് ചെയ്യാനായില്ല

ബാംഗ്ലൂര്‍-കൊച്ചി കിങ്ഫിഷര്‍ വിമാനം കൊയമ്പത്തൂരിലേയ്ക്കും ദോഹ-കൊച്ചി ജെറ്റ് എയര്‍വേയ്‌സ്, ഷാര്‍ജ-കൊച്ചി ബഹ്‌റൈന്‍ എയര്‍ലൈന്‍സ് വിമാനം എന്നിവ നെടുമ്പാശ്ശേരിയില്‍ ഇറക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപൂരത്തേക്ക് തിരിച്ചുവിട്ടു. ദുബായ്-കൊച്ചി എക്‌സ്പ്രസ്സ് കോഴിയ്‌ക്കോട്ടേയ്ക്ക് തിരിച്ചുവിട്ടു.

പൈലറ്റുമാര്‍ക്ക് റണ്‍വേയിലേയ്ക്ക് 1800 മീറ്റര്‍ ദൂരക്കാഴ്ചയുണ്ടെങ്കിലേ വിമാനം ഇറക്കാവൂ എന്നാണ് നിയമം. എന്നാല്‍ ഇപ്പോള്‍ 800മീറ്റര്‍ ദൂരക്കാഴ്ച മാത്രമേയുള്ളൂ എന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരം.

രാവിലെ മുതല്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ഒരു വിമാനം പോലും പോയിട്ടില്ല. പത്തുമണിയോടെ കാര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് എയര്‍പോര്‍ട്ട് അധികൃതരുടെ വിശ്വാസം. പകരം സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാലാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.