ന്യൂദല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ രാവിലെ വ്യോമഗതാഗതം തടസപ്പെട്ടു. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പല വിമാനങ്ങളും വൈകിയാണ് ലാന്‍ഡ് ചെയ്തത്.

മൂടല്‍ മഞ്ഞുകാരണം വ്യക്തമായ കാഴ്ച ലഭിക്കാതിരുന്നിട്ടും ലാന്‍ഡിംഗിനു സഹായിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏതാനും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടി എടുക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.