എഡിറ്റര്‍
എഡിറ്റര്‍
മിഷന്‍ ഇംപോസിബിള്‍ 5 2015 ഡിസംബര്‍ 25ന് എത്തും
എഡിറ്റര്‍
Friday 15th November 2013 1:01pm

Mission-Impossible

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ സീരീസിലെ അടുത്ത ചിത്രം 2015 ഡിസംബര്‍ 25ന് പുറത്തിറങ്ങും. ടോം ക്രൂസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിഷന്‍ ഇംപോസിബിള്‍ 5.

ചിത്രത്തിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ ഭാഗത്തിനേക്കാളും കൂടുതല്‍ മികച്ച രീതിയില്‍ ചിത്രം ഒരുക്കാനുളള ശ്രമിത്തിലാണ് സംവിധായകന്‍.

ടോം ക്രൂസ് തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം നിര്‍മിക്കുന്നത്. ക്രിസ്റ്റഫര്‍ മെക്കറി തന്നെയാണ് പുതിയ ഭാഗത്തിന്റേയും സംവിധായകന്‍.

അമ്പതുകാരനായ ടോം ക്രൂസിന്റെ ഏറ്റവും മികച്ച ആക്ഷന്‍ സീനുകള്‍ ഒപ്പിയെടുക്കാന്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാവും ചിത്രത്തില്‍ പരീക്ഷിക്കുക.

Advertisement