എഡിറ്റര്‍
എഡിറ്റര്‍
ആ വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; നജീബ് ഐ.എസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടിലെന്ന് ദല്‍ഹി പൊലീസ്
എഡിറ്റര്‍
Tuesday 21st March 2017 7:50pm

ന്യൂദല്‍ഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ് ഐ.എസിനെ കുറിച്ച് അന്വേഷിച്ചെന്ന വാര്‍ത്തയെ തള്ളി ദല്‍ഹി പൊലീസ്. കാണാതാകുന്നതിന് ഒരു ദിവസം മുമ്പ് തന്റെ ലാപ് ടോപ്പില്‍ നജീബ് ഐ.എസിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ നജീബിന്റെ കമ്പ്യൂട്ടറില്‍ നിന്നും അതുപോലെ, ഗൂഗിളില്‍ നിന്നും യുട്യൂബില്‍ നിന്നും അത്തരത്തിലൊരു വിവരവും ലഭിച്ചിട്ടില്ലെന്നു ദല്‍ഹി പൊലീസ് വ്യക്തമാക്കി.

ഇത്തരത്തിലുള്ള ചില മാധ്യമ വാര്‍ത്തകള്‍ കണ്ടെന്നും എന്നാലതെല്ലാം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും പൊലീസ് പറയുന്നു. നജീബ് യുട്യൂബില്‍ ഐ.എസ് പ്രവര്‍ത്തകന്റെ പ്രസംഗം കണ്ടിരുന്നുവെന്നായിരുന്നു വാര്‍ത്തയെന്നും എന്നാല്‍ യുട്യൂബിന്റെ ഭാഗത്തു നിന്നും അത്തരത്തിലൊരു വിവരം ഇതുവരേയും ലഭ്യമല്ലെന്നും ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തകളാണെന്നും പൊലീസ് വ്യക്തമാക്കി.

ദല്‍ഹി പൊലീസിന്റെ അേന്വഷണത്തിന്റെ പരിധിയില്‍ ഇതുവരേയും ഐ.എസ് കടന്നു വന്നിട്ടില്ലെന്നും പൊലീസ് വക്താവ് ദീപേന്ദ്ര പഥക് പറഞ്ഞു.


Also Read: 27 തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പി; രാഹുല്‍ ഗാന്ധിയ്ക്ക് ഗിന്നസ് റെക്കോര്‍ഡ് ആവശ്യപ്പെട്ട യുവാവ്; അപേക്ഷ സ്വീകരിച്ച് അധികൃതര്‍


കാണാതാകുന്നതിന് മുമ്പ് നജീബ് ഐ.എസിന്റെ തത്വങ്ങളേക്കുറിച്ചും നെറ്റുവര്‍ക്കിനേയും പ്രവര്‍ത്തന രീതികളേയും കുറിച്ചും സെര്‍ച്ച് ചെയ്തിരുന്നുവെന്നും എങ്ങനെ ഐ.എസില്‍ ചേരാമെന്നതും അന്വേഷിച്ചിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ദല്‍ഹി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ അത്തരത്തിലൊരു റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും നജീബിനായുള്ള അന്വേഷണം തുടര്‍ന്നു വരികയാണെന്നും പാഥക് വ്യക്തമാക്കി.

Advertisement