കരാമ: ദുബായില്‍ കാണാതാകുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെയായി 80 ഓളം പേരെ കാണാതായെന്ന പരാതി ഇന്ത്യന്‍ മിഷനില്‍ ലഭിച്ചിട്ടുണ്ടെന്ന് വാലി ഓഫ് ലവിലെ സി.പി മാത്യു പറഞ്ഞു.

എന്നാല്‍ ഈ കണക്ക് വളരെ കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ പറഞ്ഞു. പലരും ദുബായിലെ ജയിലുകളില്‍ തടവില്‍ കഴിയുകയാണ്. ഇക്കാര്യം അവര്‍ കുടുംബത്തെ അറിയിക്കാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ കാണാതായ ആളുകളെക്കുറിച്ച് പരാതി ലഭിക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കുന്നുണ്ടെന്നും കൗണ്‍സില്‍ പറഞ്ഞു. അതിനിടെ രാജ്യത്ത് അപകടങ്ങളില്‍ മരിക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കാത്തത് മറ്റൊരു പ്രശ്‌നമായി അവശേഷിക്കുന്നുണ്ടെന്ന് ദുബായ് പോലീസ് പറഞ്ഞു.