എഡിറ്റര്‍
എഡിറ്റര്‍
പാകിസ്താനില്‍ കാണാതായ മുസ്‌ലിം പുരോഹിതര്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ കസ്റ്റഡിയില്‍
എഡിറ്റര്‍
Saturday 18th March 2017 3:28pm

ന്യൂദല്‍ഹി: പാകിസ്താനില്‍ കാണാതായ ഇന്ത്യക്കാരായ മുസ്‌ലിം പുരോഹിതര്‍ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍. പി.ടി.ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. വേരു വെളിപ്പെടുത്താത്ത ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ചാണ് പി.ടി.ഐ വാര്‍ത്ത റിപ്പോട്ട് ചെയ്യുന്നത്.

മാര്‍ച്ച് എട്ടാം തിയ്യതി ദല്‍ഹി നിസ്സാമുദ്ദീന്‍ ദര്‍ഗ്ഗയിലെ രണ്ട് സൂഫി പുരോഹിതര്‍ പാകിസ്താനിലേക്ക് പോവുകയും പിന്നീട് ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് ഇരുവരേയും കാണാതാവുകയുമായിരുന്നു.

കഴിഞ്ഞ ദിവസം, കാണാതായ പുരോഹിതരെ പാക് ചാര സംഘടനയായ ഐ.എസ്.ഐ തട്ടിക്കൊണ്ടു പോയതാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞിരുന്നു. തട്ടിക്കൊണ്ടു പോയവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായും അവര്‍ വ്യക്തമാക്കിയിരുന്നു.


Also Read: നിരീശ്വരവാദത്തെ അനുകൂലിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: തമിഴ്‌നാട്ടില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു


അതേസമയം കാണാതായ പുരോഹിതന്മാരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നായിരുന്നു പാകിസ്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പറഞ്ഞത്. അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കാണാതായവര്‍ ഐ.എസ്.ഐയുടെ കസ്റ്റഡിയിലാണെന്ന വാര്‍ത്ത വരുന്നത്.

Advertisement