റിയാദ് ;സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമായി യമന്‍ വിമതര്‍ ഹൂത്തില്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു.

ഇന്നലെ വൈകുന്നേരം കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയായിരുന്നു മിസൈല്‍ ആക്രമണം. ഉഗ്ര ശബ്ദത്തോടെ റിയാദ് വിമാനത്താളത്തിനടുത്തു മിസൈല്‍ ആക്രമണമെന്ന് ബി ബി.സി ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ആകാശത്തു വെച്ച് തന്നെ പ്രതിരോധ സേന ആന്റി ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ഹൂതി മിസൈലിനെ തകര്‍ത്തു. ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു.ആളപായമൊന്നുമില്ല.നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും വിമാന സര്‍വീസുകളെ ബാധിച്ചിട്ടുമില്ല സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :ഡൂള്‍ ന്യൂസ് ,റിയാദ് ബ്യൂറോ