വാഷിങ്ടണ്‍: 2010ലെ ലോക സുന്ദരിയായി മിസ് അമേരിക്കയായ അലക്‌സാന്‍ഡ്രിയ മില്‍സിനെ തിരഞ്ഞെടുത്തു. മിസ് ഇന്ത്യ മാനസിക്ക് അവസാന 20 പേരില്‍ എത്താനായിട്ടില്ല. 18കാരിയായ അലക്‌സാന്‍ഡ്രിയ ബിരുദധാരിയാണ്.

മിസ് ബോട്ട്‌സ്വാന എമാ വറൗസിനെ ഫസ്റ്റ് റണ്ണറപ്പായും മിസ് വെനസ്വെല അഡ്രിയാന വാസിനിയെ സെക്കന്‍ഡ് റണ്ണറപ്പായും തെരഞ്ഞെടുത്തു. മിസ് അയര്‍ലന്‍ഡ്, മിസ് ചൈന എന്നിവരാണ് അവസാന റൗണ്ടില്‍ എത്തിയ മറ്റു രാജ്യങ്ങള്‍. 2000 ത്തില്‍ പ്രിയങ്ക ചോപ്രയാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കിരീടം നേടിയത്.

Subscribe Us: