സാവോപോളോ: 2011 ലെ ലോക സുന്ദരിപ്പട്ടം അംഗോളയുടെ ലൈല ലോപ്പസ് സ്വന്തമാക്കി. അവസാന റൗണ്ടില്‍ ഉക്രെയ്ന്‍, ബ്രസീല്‍ സുന്ദരിമാരെ പിന്തള്ളിയാണ് ലൈല കിരീടം നേടിയത്. മിസ് ഉക്രെയ്ന്‍ ഫസ്റ്റ് റണ്ണറപ്പായി. ബ്രസീലിന്റെ പ്രിസില്ല മഷഡോയാണ് സെക്കന്‍ഡ് റണ്ണറപ്പ്.

കഴിഞ്ഞ വര്‍ഷത്തെ വിജയി മെക്‌സിക്കോയുടെ ക്‌സിമേന നവരത്തേയില്‍ നിന്നും ലൈല കിരീടം ഏറ്റുവാങ്ങി. സാവോപോളോയില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 98 സുന്ദരിമാരാണ് പങ്കെടുത്തിരുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച ഹൈദരാബാദുകാരി വാസുകി സങ്കവള്ളിക്ക് അവസാന പത്തുപേരില്‍ ഇടം നേടാനായില്ല. മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ അറുപതാം വാര്‍ഷികമായിരുന്നു ഇത്തവണത്തേത്.