ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് 2017ലെ ലോകസുന്ദരിപ്പട്ടം. നിലവില്‍ മിസ് ഇന്ത്യയാണ് മാനുഷി ഛില്ലര്‍. 108 സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം.

മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 2000ത്തില്‍ പ്രിയങ്ക ചോപ്രയ്ക്കാണ് അവസാനമായി പട്ടം ലഭിച്ചിരുന്നത്.

India’s Manushi Chillar won the coveted Miss World 2017 pageant.

മിസ് മെക്‌സിക്കോയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മിസ് ഇംഗ്ലണ്ട് സെക്കന്‍ഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ജൂണില്‍ നടന്ന ഫെമിന മിസ് ഇന്ത്യയില്‍ കിരീടം സ്വന്തമാക്കിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്.

2016 ലെ ലോക സുന്ദരി പ്യൂര്‍ട്ടോ റിക്കോയിലെ സ്റ്റെഫാനി ഡെല്‍ വല്ലേയാണ് മാനുഷി ഛില്ലറെ കിരീടം അണിയിച്ചത്.