മുംബൈ :  കൃത്രിമം കാണിച്ചതിന്റെ പേരില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) 19 സ്ഥാപനങ്ങളെ വിപണിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി.

Ads By Google

കഴിഞ്ഞ ആഴ്ച് നാല് മിഡ്ക്യാപ് ഓഹരികളുടെ തകര്‍ച്ചക്ക് വഴിയൊരുക്കിയെന്നാരോപിച്ചാണ് വിപണിയില്‍ നിന്ന് വിലക്കിയത്. ജുലൈ 26 നായിരുന്നു അപ്രതീക്ഷിതമായി നാല് മിഡ്ക്യാപ് ഓഹരികളുടെ വില 20 ശതമാനത്തിലേറെ തകര്‍ന്നത്.

ഇതുമായി ബന്ധപ്പെട്ട് സെബി നടത്തിയ അന്വേഷണത്തില്‍ 19 സ്ഥാപനങ്ങളും വ്യക്തികളും ആസൂത്രണം ചെയ്തതിന്റെ ഫലമായാണ് ഓഹരികളുടെ വിലയിടിഞ്ഞതെന്ന് കണ്ടെത്തുകയായിരുന്നു.

പിപാവൊ ഡിഫന്‍സ് ആന്‍ഡ് ഓഫ്‌ഷോര്‍ എഞ്ചിനീയറിങ്, ഗ്ലോഡില്‍ ടെക്‌നോസെര്‍വ്, തുലിപ് ടെലികോം, പാര്‍ശ്വനാഥ്, ഡവലപ്പേഴ്‌സ് എന്നീ കമ്പനികളുടെ ഓഹരിയിലാണ് തകര്‍ച്ചയുണ്ടായത്. ജുലൈ 26 ന് തുലിപ്പിന്റെ 26 ശതമാനവും മറ്റ് മൂന്ന് ഓഹരികളുടേയും 20 ശതമാനത്തിലേറെയും വിലകുറഞ്ഞിരുന്നു.