എഡിറ്റര്‍
എഡിറ്റര്‍
ബംഗാളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ലഭിക്കുന്നില്ല: സൂര്യകാന്ത മിശ്ര
എഡിറ്റര്‍
Friday 7th September 2012 9:38am

ഹൗറ: പശ്ചിമബംഗാളില്‍ അരാജകത്വം നടമാടുകയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും നിയമസഭാ പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത മിശ്ര. ഹൗറയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മറ്റൊരിടത്തും ബംഗാളിലെപ്പോലെ അരാജകത്വം ഉണ്ടായിരിക്കില്ല. കൊള്ളയും, കൊലപാതകവും, ബലാത്സംഗവും ബംഗാളില്‍ നടമാടുകയാണെന്നും മിശ്ര കുറ്റപ്പെടുത്തി.

Ads By Google

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അരാജകത്വം നടമാടുകയാണ്. സ്ത്രീകള്‍ക്ക്‌ നേരെയുള്ള ആക്രമങ്ങള്‍ കൂടി വരികയാണ്. ഇതിനെ ചോദ്യം ചെയ്യുന്നവരെ ഗുണ്ടകള്‍ ആക്രമിക്കുകയാണ്. എന്നാല്‍ ഇതെല്ലാം പോലീസ് കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്.

അടിച്ചമര്‍ത്താന്‍ ശ്രമിക്കുംതോറും പ്രതിരോധവും പ്രതിഷേധവും വര്‍ധിക്കുകയേ ഉള്ളൂവെന്നും മിശ്ര പറഞ്ഞു. പ്രതിപക്ഷത്തിന് പൊതുയോഗം കൂടാനുള്ള അനുമതി പോലും ലഭിക്കുന്നില്ല. ഇപ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും മമത ബാനര്‍ജിയുടെ വിമര്‍ശകരായി മാറിയിരിക്കുകയാണ്.

നിയമസഭയില്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ലഭിക്കുന്നില്ല. തങ്ങള്‍ക്ക് നിയമസഭയില്‍ സംസാരിക്കുവാന്‍ പോലും അനുവാദം നല്‍കുന്നില്ല. മുഖ്യമന്ത്രിയുടെ വകുപ്പുകളെക്കുറിച്ചുള്ള ബജറ്റ് ചര്‍ച്ചകളിലും അവര്‍ പങ്കെടുക്കുന്നില്ല. സംസ്ഥാനത്ത് പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും കഴിയുന്നില്ലെന്നും മിശ്ര പറഞ്ഞു.

പ്രതിപക്ഷത്തിനോ സഖ്യകക്ഷികള്‍ക്കോ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത ഒരവസ്ഥയെ ജനാധിപത്യം എന്ന് പറയാനാകുമോയെന്നും മിശ്ര ചോദിച്ചു. തൃണമൂല്‍കോണ്‍ഗ്രസ് മുന്നണി ഭരണത്തില്‍ ഒന്നരക്കൊല്ലം കൊണ്ടുതന്നെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഈ അവസ്ഥയില്‍ ജനാധിപത്യ സമരത്തിനായി മുന്നിട്ടിറങ്ങുമെന്നും മിശ്ര പറഞ്ഞു.

Advertisement