എഡിറ്റര്‍
എഡിറ്റര്‍
‘അനുഗ്രഹിക്കൂ ഗുരൂ, ഞാന്‍ നിങ്ങള്‍ക്കെതിരെ കേസുകൊടുക്കുകയാണ്’: കെജ്‌രിവാളിന് മിശ്രയുടെ കത്ത്
എഡിറ്റര്‍
Tuesday 9th May 2017 1:22pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസുകൊടുക്കുമെന്ന് എ.എ.പിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട കപില്‍ മിശ്ര. കേസുകൊടുക്കുമെന്ന് അറിയിച്ചുകൊണ്ട് കപില്‍ മിശ്ര കെജ്‌രിവാളിന് തുറന്ന കത്ത് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

‘ഞാന്‍ കെജ്‌രിവാളിനൊരു തുറന്ന കത്ത് നല്‍കുകയാണ്. അഴിമതിക്കെതിരെ പൊരുതണമെന്നും സത്യത്തിനൊപ്പം നിലകൊള്ളണമെന്നും ആരില്‍ നിന്നാണോ ഞാന്‍ പഠിച്ചത് അയാള്‍ക്കെതിരെ ഞാന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോകുകയാണ്. അദ്ദേഹം എന്റെ ഗുരുവായിരുന്നു. ഇന്ന് ഞാന്‍ അദ്ദേഹത്തിനെതിരെ പൊരുതുന്നു. ഇത് ഏറെ വേദനാജനകമാണ്. പക്ഷെ എനിക്കതു ചെയ്യാതെ പറ്റില്ല. അഴിമതിയ്‌ക്കെതിരായ ഈ യുദ്ധത്തില്‍ ജയിക്കാന്‍ എനിക്ക് അദ്ദേഹത്തിന്റെ അനുഗ്രഹം വേണം. ഞാന്‍ നിങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയര്‍ ചെയ്യും. അതിന് എന്നോടു ക്ഷമിക്കുക.’ മിശ്ര പറയുന്നു.

അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് കത്തയച്ചതിനാണ് തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്നും മിശ്ര ആരോപിച്ചു.


Shocking News: ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം: വസ്ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികാവയവത്തില്‍ ബിയര്‍ബോട്ടില്‍ കയറ്റി, മുളകുപൊടി വിതറിയെന്നും യുവതി 


‘ ഞാന്‍ എ.സി.ബിക്ക് കത്തയച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം എന്നെ മന്ത്രി പദത്തില്‍ നിന്നും പുറത്താക്കില്ലായിരുന്നു. കെജ്‌രിവാളിനെതിരെ എന്റെ പക്കല്‍ നിരവധി തെളിവുകളുണ്ട്. ഞാനുയര്‍ത്തിയ എല്ലാ ആരോപണങ്ങളും കെജ്‌രിവാള്‍ ഇന്ന് സഭയില്‍ വിശദീകരണം നല്‍കുമെന്നും എന്നെ കള്ളനും അഴിമതിക്കാരനുമായി മുദ്രകുത്തുമെന്നും എനിക്കറിയാം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കപില്‍ മിശ്ര ആരോപിച്ചത്.

Advertisement