എഡിറ്റര്‍
എഡിറ്റര്‍
‘6, 6, 6, 6, 6, 6’; തുടര്‍ച്ചയായ ആറു പന്തില്‍ ആറു സിക്‌സറുകള്‍ ഇത് മിസ്ബാഹുള്‍ മാജിക്; വീഡിയോ കാണാം
എഡിറ്റര്‍
Thursday 9th March 2017 11:38pm

 

ഹോങ്കോങ്: തുടര്‍ച്ചയായി ആറു പന്തുകള്‍ സിക്‌സര്‍ പറത്തിയ പാക് ടെസ്റ്റ് നായകന്‍ മിസ്ബാഹുള്‍ ഹഖിന്റെ അവിസ്മരണീയ ബാറ്റിംങ് പ്രകടനത്തിനാണ് ഹോങ്കോങ് ടി-20 ലീഗ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ദേശീയ ടീമില്‍ ഫോം നഷ്ടത്തിന്റെ പിടിയിലകപ്പെട്ട താരത്തിന്റെ മറ്റൊരു മുഖമായിരുന്നു ടി-20യില്‍ കണ്ടത്.


Also read ‘വരു നമുക്ക് മാനാഞ്ചിറയില്‍ ഒരുമിച്ചിരിക്കാം’; ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ സംഗമം കോഴിക്കോടും


ഹോങ്കോങ് ഐസ്‌ലന്‍ഡ് യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയ താരം 19, 20 ഓവറുകളില്‍ തുടര്‍ച്ചയായി നേരിട്ട ആറു പന്തുകളാണ് സിക്‌സര്‍ പായിച്ചത്. 37 പന്തില്‍ 82 റണ്‍സ് നേടിയ താരത്തിന്റെ മികവില്‍ 20 ഓവറില്‍ 216 റണ്‍സ് എന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താനും ടീമിന് കഴിഞ്ഞു. മറുപടി ബാറ്റിംങിനിറങ്ങിയ ബോംഹൂം ജാഗേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

രണ്ട് ഓവറുകളിലെ ആറു പന്തുകള്‍ എന്നത് കൊണ്ട് മാത്രമാണ് ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ താരത്തിനു കഴിയാതെയായത്. 2007ലെ പ്രഥമ ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെയായിരുന്നു യുവരാജിന്റെ മാസ്മരിക പ്രകടനം.

പ്രായം തളര്‍ത്താത്ത പോരാളിയാണ് താനെന്ന് തെളിയിച്ച 43 കാരനായ മിസ്ബയുടെ പ്രകടനത്തിന്റെ വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ട് കഴിഞ്ഞിരിക്കുന്നത്.

വീഡിയോ കാണാം

Advertisement