കറാച്ചി: മധ്യനിര ബാറ്റ്‌സ്മാന്‍ മിസ്ബാ ഉള്‍ ഹഖിനെ പാക് ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. നവംബറില്‍ അബുദാബിയില്‍ ദക്ഷിണാഫ്രിക്കക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മിസ്ബാ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വഹിക്കും.

ഒരുവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാംതവണയാണ് പാക് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ പദവി മാറിമറിയുന്നത്. ആദ്യം മുഹമ്മദ് യൂസഫും പിന്നീട് ഷഹീദ് അഫ്രീദിയും അവസാനം സല്‍മാന്‍ ബട്ടുമായിരുന്നു ക്യാപ്റ്റന്‍മാര്‍. ആസ്‌ട്രേലിയക്കെതിരായ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് അഫ്രീദി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചപ്പോള്‍ ഒത്തുകളിയാണ് ബട്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചത്.