ചണ്ഡീഗഡ്: ഹുറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖിനുനേരേ കൈയ്യേറ്റം. ചണ്ഡീഗഡില്‍ നടന്ന മനുഷ്യാവകാശ സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഫറുഖിനുനേരേ ആക്രമണമുണ്ടായത്.

മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന സംഘടനയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങിയതോടെ ഒരുസംഘമാളുകള്‍ സദസിലേക്ക്് കയറുകയും ആക്രമണം നടത്തുകയുമായിരുന്നു.

കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയാണ് പ്രതിഷേധത്തിന് പിന്നില്ലെന്ന് സംഘാടകര്‍ അറിയിച്ചു.