മിര്‍പൂര്‍: ബം­ഗ്ലാ­ദേ­ശി­നെ­തിരായ രണ്ടാം ടെസ്റ്റില്‍ ഇ­ന്ത്യക്ക് പത്തു വി­ക്ക­റ്റ് ജ­യം. ഇ­തോടെ പ­രമ്പ­ര 2-0ന് ഇ­ന്ത്യ നേടി. ജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും രണ്ടു റണ്‍­സ് മാത്രം വേ­ണ്ടി­യി­രുന്ന ഇന്ത്യക്ക് ബംഗ്ലദേശ് ബോളര്‍മാര്‍ ബൈ റണ്‍സി­ലൂ­ടെ അ­ത് നല്‍­കി. സ്‌കോര്‍- ബംഗ്ലദേശ് 233, 312. ഇന്ത്യ 544, രണ്ട്.

സഹീര്‍ ഖാ­ന്റെ ശ­ക്തമാ­യ പ്ര­ഹ­ര­മേ­­റ്റാണ് ര­ണ്ടാം ടെ­സ്­റ്റി­ല്‍ ബം­ഗ്ലാ­ദേ­ശ് പ­ത­റി­യത്. 20. 3 ഓവറില്‍ 87 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റുകളാണ് സഹീര്‍ ക­ട­പു­ഴ­ക്കി­യത്. ടൂര്‍­ണ­മെന്റില്‍ ആ­കെ 15 വി­ക്ക­റ്റു­ക­ളാണ് സ­ഹീര്‍ നേ­ടി­യത്. സഹീര്‍ ഖാനാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരിസും.

മൂന്ന് വിക്കറ്റിന് 228 എന്ന ശക്തമായ നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ആതിഥേയരെ സഹീര്‍ ഖാന്‍ എറിഞ്ഞിട്ടു. 312 റണ്‍സില്‍ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചപ്പോള്‍ ഇന്നിങ്‌­സ് തോല്‍വി ഒഴിവാക്കാനായി എന്ന് മാത്രം ആതിഥേയര്‍ക്ക് ആശ്വാസിക്കാം.

20.3 ഓവറില്‍ 87 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് സഹീര്‍ രണ്ടാം ഇന്നിങ്‌­സില്‍ നേടിയത്. ടെസ്റ്റില്‍ ആകെ 10 വിക്കറ്റും സഹീര്‍ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌­സില്‍ രണ്ട് റണ്‍സിന്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടം കൂടാതെ തന്നെ ബൈ റണ്‍­സി­ലൂടെ ഇന്ത്യ നേടി. രണ്ട് ടെസ്റ്റും ജയിച്ചതോടെ റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫിബ്രവരി ആറിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.