എഡിറ്റര്‍
എഡിറ്റര്‍
ലിയനാര്‍ഡോയുടെ പുതിയ കാമുകി മിരാന്‍ഡ?
എഡിറ്റര്‍
Wednesday 20th November 2013 4:57pm

Miranda-Kerr

ലിയനാര്‍ഡോ ഡികാപ്രിയോയുടെ പുതിയ കാമുകി മിരാന്‍ഡ കെര്‍ ആണെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. ലിയാനാര്‍ഡോയ്‌ക്കൊപ്പം ഡിന്നര്‍ കഴിക്കുന്ന മിരാന്‍ഡയെ കണ്ടതോടെയാണ് ഈ ഊഹാപോഹങ്ങള്‍.

പ്രശസ്ത മോഡലായ മിരാന്‍ഡ ഇപ്പോള്‍ ഭര്‍ത്താവും ഹോളിവുഡ് നടനുമാ ഒര്‍നാള്‍ഡോ ബ്ലൂമുമായി അകന്നിരിക്കുകയാണല്ലോ. അതുകൊണ്ട് പുതിയ ബന്ധത്തിന് സാധ്യതയുണ്ടെന്നാണ് ടാബ്ലോയിഡുകള്‍ പറയുന്നത്.

കഴിഞ്ഞ മാസമാണ് ഒര്‍നാള്‍ഡോയും മിരാനന്‍ഡയും വേര്‍പിരിഞ്ഞത്. ഡിന്നര്‍ ഇരുവരും നന്നായി ആസ്വദിച്ചെന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കളായി നിരവധി പേരും താരങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

എന്തായാലും പുതിയ കഥയോട് പ്രതികരിക്കാന്‍ ലിയനാര്‍ഡോയും മിരാന്‍ഡയും തയ്യാറായിട്ടില്ല. മിരാന്‍ഡ വിട്ടുപോയതിന്റെ വിഷമത്തില്‍ ഇരിക്കുന്ന ഒര്‍നാള്‍ഡോയും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Advertisement