mira, super computer by ibmലണ്ടന്‍: ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കമ്പ്യൂട്ടറുമായി ഐ.ബി.എം കോര്‍പ്പറേഷന്‍ രംഗത്തെത്തി. അമേരിക്കയുടെ ആര്‍ഗോണ്‍ നാഷണല്‍ ലാബിനുവേണ്ടിയാണ് ഐ.ബി.എം സൂപ്പര്‍കമ്പ്യൂട്ടറായ മിറ വികസിപ്പിച്ചിട്ടുള്ളത്.

ഏറ്റവും വേഗതയേറിയതെന്ന് അവകാശപ്പെടുന്ന ചൈനയുടെ സൂപ്പര്‍ കമ്പ്യൂട്ടറായ ടിയാന്‍ഹെ-1A യെക്കാളും പലമടങ്ങ് മുമ്പിലാണ് മിറയെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരുസെക്കന്‍ഡില്‍ 10 ക്വാഡ്രില്യണ്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ മിറയക്ക് കഴിയും. ഇത് ടിയാന്‍ഹെയെക്കാളും നാലുമടങ്ങ് അധികമാണ്.

അടുത്തവര്‍ഷത്തോടെ മിറ പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അല്‍ഭുതം, അത്യപൂര്‍വ്വം എന്നീ അര്‍ത്ഥങ്ങള്‍വരുന്ന ലാറ്റിന്‍ വാക്കാണ് മിറ. സുപ്പര്‍കമ്പ്യൂട്ടറിന്റെ വില ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കില്‍ ഏതാണ്ട് 50 മില്യണ്‍ ഡോളറോളം വരുമെന്നാണ് കണക്കാക്കുന്നത്.