എഡിറ്റര്‍
എഡിറ്റര്‍
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്
എഡിറ്റര്‍
Thursday 10th January 2013 12:30am

ന്യൂദല്‍ഹി: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതിയെ സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു.

Ads By Google

പ്രായപൂര്‍ത്തിയാകാത്തവര്‍ അതിക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയിലാണ് ഹൈക്കോടതി നോട്ടീസയച്ചത്. ഫെബ്രുവരി 14 ന് മുന്‍പ് പ്രതികരണം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ദല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന അതിക്രൂരമായ മാനഭംഗ സംഭവത്തിലെ പ്രതികളായ ആറാളുകളില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കും വധശിക്ഷ നല്‍കണമെന്ന് പൊതുവില്‍ ഉയര്‍ന്ന ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തത്.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ അസ്ഥി പരിശോധന നടത്തി വയസ് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മാനഭംഗത്തിനിടെ പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് പ്രായപൂര്‍ത്തിയാകാത്ത ഈ പ്രതിയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

Advertisement