എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗത്തിന് വധശിക്ഷ നല്‍കേണ്ടതില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍
എഡിറ്റര്‍
Monday 14th January 2013 12:00am

ന്യൂദല്‍ഹി: ബാലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍. ബലാത്സംഗക്കേസുകളില്‍ പുതിയ നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വര്‍മ കമ്മീഷന് സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് ന്യൂനപക്ഷ കമ്മീഷന്‍ ഇക്കാര്യം പറയുന്നത്.

Ads By Google

ബലാത്സംഗത്തിന് വധശിക്ഷ ഏര്‍പ്പെടുത്തിയാല്‍ ഇരയെ  കൊല്ലാന്‍ കുറ്റവാളിയെ പ്രേരിപ്പിക്കുമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജാഹത് ഹബീബുള്ള ശുപാര്‍ശയില്‍ പറയുന്നു.

ഷണ്ഡീകരണം, പരസ്യമായ തൂക്കിലേറ്റല്‍ എന്നിവ പരിഗണിക്കരുതെന്നും  നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, ബലാത്സംഗക്കുറ്റത്തില്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്നും  മരണം വരെയുള്ള തടവ് ശിക്ഷ പരിഗണിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബലാത്സംഗത്തിന്റെ നിയപരമായ നിര്‍ദേശം ‘ലൈംഗിക അതിക്രമം’ എന്ന് തിരുത്തണമെന്നും ശാരീരിക അതിക്രമത്തെ കുടാതെ സ്ത്രീകളെ ശല്യപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ലൈംഗിക അതിക്രമത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വേഗത്തില്‍ ശിക്ഷ നടപ്പാക്കണം. ഇതുമൂലം മറ്റ് കുറ്റവാളികളെ പിന്തിരിപ്പിക്കാം. കുറ്റവാളികളുടെ വിചാരണ അതിവേഗ കോടതിയില്‍ നടപ്പാക്കണം.

പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ വനിതാ പോലീസ് വേണം. ഇതിനായി കൂടുതല്‍ വനിതകളെ പോലീസ് സേനയില്‍ ഉള്‍പ്പെടുത്തണം. ഇരകള്‍ക്കുവേണ്ടി വനിതാ അഭിഭാഷകരെ നിയമിക്കണം. എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ നിയമനടപടി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനായി നിയോഗിച്ച ജസ്റ്റിസ് വര്‍മ കമ്മീഷന്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ പരിഗണിച്ച് വരികയാണ

Advertisement