ന്യൂദല്‍ഹി: ലോക്പാല്‍ സമിതിയില്‍ ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. സംവരണം സംബന്ധിച്ച ബഹളങ്ങള്‍ക്കിടയിലാണ് ഇന്ന് പുതിയ ലോക്പാല്‍ ബില്ല് സഭയില്‍ അവതരിപ്പിച്ചിരുന്നത്.

ബില്ലില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയില്ലെന്ന് പറഞ്ഞ് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ലോക്‌സഭയില്‍ ബഹളം വെച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും ജനതാദള്‍ യുണൈറ്റഡും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇദ്ദഹ്ദുല്‍ മുസ്‌ലിമീനും ലാലുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 50ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ലാലുവിന്റെയും മുലായത്തിന്റെയും ആരോപണം. ബഹളത്തെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ സഭ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ്സ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നത്.

Subscribe Us:

ഒമ്പതംഗ ലോക്പാല്‍ സമിതിയില്‍ അതോടെ ന്യൂനപക്ഷ സംവരണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ആദ്യം അവതരിപ്പിച്ച ബില്ലില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ ബില്ലില്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നില്ല. ഭരണഘടനാപരമായ പ്രശ്‌നങ്ങളുള്ളതിനാലാണ് പുതിയ ബില്ലില്‍ സംവരണം ഒഴിവാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

Malayalam News
Kerala News in English