എഡിറ്റര്‍
എഡിറ്റര്‍
അഞ്ചുലക്ഷംരൂപയ്ക്ക് 16കാരിയായ മകളെ 65കാരനായ ഷെയ്ക്ക് നിക്കാഹ് ചെയ്തുനല്‍കി: പരാതിയുമായി പെണ്‍കുട്ടിയുടെ ഉമ്മ
എഡിറ്റര്‍
Thursday 17th August 2017 1:37pm


ഹൈദരാബാദ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് ലക്ഷംരൂപ വാങ്ങി 65കാരനായ ഷെയ്ക്കിനെ വിവാഹം കഴിപ്പിച്ചു നല്‍കിയതായി ഉമ്മയുടെ പരാതി. ഒമാന്‍ സ്വദേശിയായ അഹമ്മദ് എന്നയാള്‍ക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു നല്‍കിയത്.

ബുധനാഴ്ച പഫലാക്‌നുമ അഡീഷണല്‍ കമ്മീഷണര്‍ മുമ്പാകെയാണ് പെണ്‍കുട്ടിയുടെ ഉമ്മ പരാതി നല്‍കിയത്. വിവാഹശേഷം പെണ്‍കുട്ടിയെ അഹമ്മദ് മസ്‌കത്തില്‍ കൊണ്ടുപോയെന്നും മകളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് അവര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്.

ഭര്‍തൃ സഹോദരിയും ഭര്‍ത്താവ് സികന്ദറും ചേര്‍ന്ന് മകളെ ഷെയ്ക്ക് വിവാഹം കഴിപ്പിച്ചു നല്‍കിയെന്നാണ് കൗമാരക്കാരിയുടെ ഉമ്മയായ ഉനൈസ ആരോപിക്കുന്നത്. ഈ റംസാനുമുമ്പ് ഹൈദാരബാദ് നഗരത്തില്‍ ബര്‍കാസ് മേഖലയിലെ ഹോട്ടലില്‍വെച്ച് ഇവര്‍ തന്റെ അറിവില്ലാതെ മകളെ നിക്കാഹ് നടത്തി നല്‍കിയെന്നും ഉമ്മ പറയുന്നു.


Read More: എന്നെപ്പറ്റി തള്ളാന്‍ വേറൊരുത്തന്റേയും ആവശ്യമെനിക്കില്ല; സ്വാതന്ത്ര്യം ദിനം ആഘോഷിച്ച മോദിയേയും സംഘികളേയും ട്രോളി സൈബര്‍ലോകം


ഇതിനു പ്രതിഫലമെന്നോണം ഗൗസിയയും സിക്കന്ദറും അഞ്ചുലക്ഷംരൂപ വാങ്ങിയെന്നും അവര്‍ പറയുന്നു.

ഇതാദ്യമായല്ല ഹൈദരാബാദില്‍ നിന്നും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ടു ചെയ്യുന്നത്. പാവപ്പെട്ട കുടുംബങ്ങൡ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അറബ് ഷെയ്ക്കുകള്‍ക്ക് വിവാഹം കഴിപ്പിച്ചു നല്‍കിയ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

10000 മുതലുളള തുകയ്ക്കാണ് പെണ്‍കുട്ടികളെ തേടിയെ ഷെയ്ക്കുമാര്‍ എത്തുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

Advertisement