ന്യൂദല്‍ഹി:ദല്‍ഹി ഹൈക്കോടതിയ്ക്കു സമീപം സ്‌ഫോടനം. ഇന്ന് ഉച്ചയോടെയാണ് ചെറിയ രീതിയിലുള്ള സ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോടതിയുടെ ഏഴാംനമ്പര്‍ ഗേറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ഫോര്‍ഡ്ഫിഗോ കാറിലാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തിനുള്ള കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പോലീസും ബോംബ് നിര്‍വീര്യ സ്‌ക്വാഡും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

സ്‌ഫോടനത്തെത്തുടര്‍ന്ന് ഇവിടെ കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.