കൊച്ചി: ഇടുക്കിയില്‍ വീണ്ടും നേരിയ ഭൂചലനം. ഉപ്പുതാറ, പശുപ്പാറ മേഖലകളിലാണ് ഭൂചലനമുണ്ടായത്. വലിയ മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഭൂചലനത്തിന്റെ തീവ്രത ലഭ്യമായിട്ടില്ല.

രണ്ടു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കിയില്‍ ഭൂചലനം ഉണ്ടാവുന്നത്. ഉപ്പുതറയില്‍ ഞായറാഴ്ച രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 4.16നും ആറരയ്ക്കുമായാണ് റിക്ടര്‍ സ്‌കെയിലില്‍ രണ്ടിനു താഴെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല.