മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേസിന്റെയും കിംഗ്ഫിഷറിന്റേയും വിമാനങ്ങള്‍ തമ്മില്‍ ചെറുതായി കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മസ്‌ക്കറ്റിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ചിറക് റണ്‍വേയില്‍ പാര്‍ക്ക് ചെയ്തിരുന്ന കിംഗ്ഫിഷര്‍ വിമാനത്തില്‍ ഇടിക്കുകയായിരുന്നു. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ 122 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി യാത്ര പുനരാരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe Us: