ന്യുദല്‍ഹി: മിന്നാമ്പാറ എസ്‌റ്റേറ്റ് കേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എസ്‌റ്റേറ്റിന് 200 ഏക്കര്‍ ഭൂമി അളന്നു തിരിച്ച് നല്‍കണമെന്ന ഉത്തരവിനാണ് സ്‌റ്റേ. സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്.

Ads By Google

ഭൂമി അളന്നുനല്‍കണമെന്ന് ഹൈക്കോടതിവിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എസ്‌റ്റേറ്റ് വനഭൂമിയാണെങ്കില്‍ നിര്‍ബന്ധമായും സംരക്ഷിക്കേണ്ട കടമ സര്‍ക്കാരിനുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേസില്‍ സര്‍ക്കാരിനും എസ്‌റ്റേറ്റ് ഉടമകള്‍ക്കും സര്‍ക്കാര്‍ നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ വിശദമായ വാദം പിന്നീട് തുടരും.

നെല്ലിയാമ്പതി പ്ലാന്റേഷന് കീഴിലുള്ള 200 ഏക്കര്‍ ഭൂമി അളന്നു തിരിച്ച് നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി അളന്ന് തിരിക്കാന്‍ നിര്‍ദ്ദേശിച്ച ഭൂമി വനഭൂമിയാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.