Categories

സൗദി വനിതകള്‍ക്ക് വിദേശ പൗരന്മാരിലുണ്ടാകുന്ന കുട്ടികള്‍ക്കും സൗദി പൗരത്വം നല്‍കുമെന്ന് തൊഴില്‍മന്ത്രാലയം

ministry-of-labour

റിയാദ്: സൗദി സ്ത്രീകള്‍ക്ക് സൗദി പൗരന്മാരല്ലാത്ത പുരുഷന്മാരില്‍ ജനിക്കുന്ന കുട്ടികള്‍ക്കും ഇനി മുതല്‍ രാജ്യം പൗരത്വം നല്‍കുമെന്ന് സൗദി തൊഴില്‍മന്ത്രാലയം.

ഇത്തരത്തില്‍ മാതാവുള്ളവരോ മരിച്ചവരോ ആയ  എല്ലാ കുട്ടികള്‍ക്കും പൗരത്വം നല്‍കുമെന്ന് തൊഴില്‍മന്ത്രാലയം ഉറപ്പു നല്‍കുന്നു. സൗദിയിലെ ‘നിതാഖാത് സൗദിയൈസേഷന്‍’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

2012ലെ മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. അത് പ്രകാരം, സൗദി വനിതയ്ക്ക് വിദേശ പൗരന്മാരില്‍ ഉണ്ടാകുന്ന കുട്ടിയ്ക്  അവരെ സൗദി പൗരന്മാരായി കണ്ട് ചില അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നു. വിദ്യാഭ്യാസം, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാതെ പ്രൈവറ്റ് കമ്പനികളില്‍ ജോലിചെയ്യാനുള്ള അവസരം, ആരോഗ്യപരിരക്ഷ തുടങ്ങിയവ നല്‍കുക എന്നതായിരുന്നു നിര്‍ദേശം.

അതേസമയം മാതാവ് മരിച്ചാല്‍ കുട്ടിയക്ക് സൗദി പൗരത്വം നഷ്ടപ്പെടുമെന്ന പത്ര റിപ്പോര്‍ട്ടുകളും മന്ത്രാലയം നിഷേധിച്ചു. പിതാവ് സൗദിപൗരനല്ലെങ്കില്‍  കുട്ടികള്‍ക്ക് പൗരത്വം ഉണ്ടാകില്ലെന്ന് സൗദി ഉപ മന്ത്രി അഹമ്ദ് അല്‍ഹുമായ്ദിന്‍ ഈയിടെ നടത്തിയ പ്രസ്തവനയെ തുടര്‍ന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.

2012ലെ മിനിസ്ട്രി ഓഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ 700,000 ഓളം സൗദി വനിതകള്‍ വിദേശരാജ്യങ്ങളിലെ പുരുഷന്മാരെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇത് മൊത്തം ജനസംഖ്യയുടെ 10% വരും.

Tagged with: