Categories

സൗന്ദര്യമേഖലയില്‍ പുതിയ നിയമനിയന്ത്രണങ്ങളുമായി സൗദി

beautyprlour

റിയാദ്: സൗന്ദര്യ മേഖലയില്‍ പുതിയ നിയമങ്ങള്‍ പുറപ്പെടുവിപ്പ് സൗദി മുനിസിപ്പല്‍ ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം.

സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്യൂട്ടി പാര്‍ലര്‍ ഉള്‍പ്പെടെയുള്ള സ്ത്രീസംരംഭങ്ങള്‍ക്ക് രാജ്യം പിന്തുണ നല്‍കുന്നത്.

എന്നാല്‍ അതേസമയം തന്നെ സ്ത്രീകളെ സ്വന്തം ബിസിനസുകള്‍ തുടങ്ങുന്നതിനും മറ്റും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് മന്ത്രാലയം പുതിയ നിയമങ്ങള്‍ പുറപ്പെടുവിക്കുന്നത്.

ബ്യൂട്ടി പാര്‍ലറുകള്‍ ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. സൗദി സമൂഹത്തിന്റെ മൂല്യങ്ങള്‍ പാലിക്കുന്ന രീതിയില്‍ തന്നെയാണ് സൗന്ദര്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ബ്യൂട്ടിപാര്‍ലറുകള്‍ ആരംഭിക്കുന്നതിനായി ലൈസന്‍സുകള്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടെന്നും പാര്‍ലറുകള്‍ക്ക് പുറത്തായുള്ള സര്‍വീസുകള്‍ ഒരുഘട്ടത്തിലും അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ജീവനക്കാര്‍ക്ക് ആരോഗ്യസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കും.  അത് മുനിസിപ്പാലിറ്റി അനുവദിച്ചുനല്‍കുമെന്നും മന്ത്രാലം വ്യക്തമാക്കി. പാര്‍ലറുകളില്‍ ഉപയോഗിക്കുന്ന എല്ലാ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും മെയ്ക്കപ്പ് കിറ്റുകളും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അനുമതി ചെയ്തതായിരിക്കണം.

പാര്‍ലറുകളില്‍ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഉപയോഗ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. ഒരു ബ്യൂട്ടി സലൂണും ക്ലിനിക്കും തമ്മിലുള്ള വ്യത്യാസം ഉപഭോക്താവിന് ഉള്‍ക്കൊള്ളാന്‍ കഴിയണം.

ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മെഡിക്കല്‍ സര്‍വീസുകള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ അനുവാദമില്ല. ഉദാഹരണമായി ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാസറ്റിക് സര്‍ജറിയോ മുടി നീക്കം ചെയ്യുകയോ ഒന്നും പാടില്ലെന്നും മന്ത്രാലയം നിഷ്‌ക്കര്‍ഷിക്കുന്നു.

Tagged with: