എഡിറ്റര്‍
എഡിറ്റര്‍
താനാണ് മുഖ്യമന്ത്രി, അന്തിമ തീരുമാനം തന്റേതായിരിക്കും: അബ്ദുറബ്ബിനെ തിരുത്തി ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Tuesday 26th June 2012 5:01pm

തിരുവനന്തപുരം :  മലപ്പുറത്ത് സര്‍ക്കാര്‍ ഏറ്റെടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവിയാണ് നല്‍കിയതെന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ അറിയിപ്പ് മുഖ്യമന്ത്രി  തിരുത്തി.

എയ്ഡഡ് പദവി സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി താനാണ് മുഖ്യമന്ത്രിയെന്നും അന്തിമ തീരുമാനം തന്റേതായിരിക്കുമെന്നും പറഞ്ഞു. ഇന്ന് ചേര്‍ന്ന  നിയമസഭായോഗത്തിലാണ് അബ്ദുറബ്ബ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം പതിമൂന്നിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മലപ്പുറത്തെ 35 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അബ്ദുറബ്ബ് ഇതിന് വിരുദ്ധമായി നിലപാടെടുത്തത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രംഗത്ത് വരികയായിരുന്നു.

അബ്ദുറബ്ബിന്റെ നടപടി കോടികള്‍ അഴിമതി നടത്താന്‍ വേണ്ടിയാണെന്നാരോപിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ ആവശ്യപ്പെട്ടു

Advertisement