എഡിറ്റര്‍
എഡിറ്റര്‍
‘വില കുറച്ചില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടണം’; ജി.എസ്.ടിയുടെ പേരില്‍ കൊള്ള നടത്തുന്നവര്‍ക്കെതിരെ നടപടിയെന്നും ധനമന്ത്രി
എഡിറ്റര്‍
Friday 7th July 2017 3:20pm

തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരില്‍ സാധനങ്ങള്‍ക്ക് അന്യായമായി വില ഈടാക്കുന്ന വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്. വില എം.ആര്‍.പിയ്ക്ക് മുകളില്‍ വില ഈടാക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി  പറഞ്ഞ പ്രധാന കാര്യങ്ങള്‍:

* ജി.എസ്.ടിയുടെ പേരില്‍ കൊള്ള നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

* ജി.എസ്.ടി നടപ്പാക്കിയതോടെ സാധനങ്ങള്‍ക്ക് വില കുറഞ്ഞു.

* ഉപഭോക്താക്കള്‍ക്ക് വ്യാപാരികള്‍ നികുതിയിളവ് നല്‍കണം.


Also Read: വേശ്യാലയത്തില്‍ നിന്നും അവളെ കൈപിടിച്ചുകയറ്റിയത് സ്വന്തം ജീവിതത്തിലേക്ക്: ഒരപൂര്‍വ്വ പ്രണയകഥ ഇങ്ങനെ


* ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല.

* സിവില്‍ സപ്ലൈസ് അവശ്യ സാധനങ്ങളുടെ വില കുറച്ചു.

* അളവു തൂക്ക നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് സാധനം വാങ്ങും.

* തിങ്കളാഴ്ച മുതല്‍ കോഴി ഇറച്ചി കിലോഗ്രാമിന് 87 രൂപയ്ക്ക് വില്‍ക്കണം.


Don’t Miss: ഇന്ത്യ ഇസ്രാഈലിന്റെ മൂന്നാം ഭാര്യ! സ്വര്‍ഗത്തില്‍ വെച്ച് നടന്ന ‘വിവാഹ’ങ്ങളെ പറ്റി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്


* വ്യാപാരികള്‍ വില കുറച്ചില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടണം.

* സിനിമ ടിക്കറ്റിന് വില കൂട്ടുന്നത് തോന്ന്യവാസം; നിരക്ക് കൂട്ടിയ നടപടി പിന്‍വലിക്കണം.

Advertisement