എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി പി.കെ ജയലക്ഷ്മിയുടെ വിവാഹം: വാര്‍ത്തകള്‍ വ്യാജമെന്ന് മന്ത്രിയുടെ ഓഫീസ്
എഡിറ്റര്‍
Monday 6th January 2014 11:08am

p.k-jayalakshmi

തിരുവനന്തപുരം: പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ ജയലക്ഷ്മിയുടെ വിവാഹ വാര്‍ത്ത വ്യാജമെന്ന് മന്ത്രിയുടെ ഓഫീസ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചില വെബ്‌സൈറ്റുകളില്‍ മന്ത്രി ജയലക്ഷ്മിയുടെ വിവാഹവാര്‍ത്ത വന്നത്.

ഈ വെബ്്‌സൈറ്റുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മന്ത്രിയുടെ ഓഫീസ് ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റുകള്‍ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്.

കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ ഒരാളുമായി മന്ത്രി പ്രണയത്തിലാണെന്നും ഉടന്‍ തന്നെ മന്ത്രി വിവാഹിതയാവുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

ജയലക്ഷ്മിയുടേത് മിശ്ര വിവാഹമായിരിക്കുമെന്നും വാര്‍ത്തകള്‍ സൂചിപ്പിച്ചിരുന്നു. എന്നാലിത്തരം വാര്‍ത്തകള്‍ മന്ത്രിയേയും അവരുടെ സമുദായത്തേയും തന്നെ അപമാനിയ്ക്കുന്നതാണ്.

മുമ്പ് മന്ത്രി ജയലക്ഷ്മി അവിഹിതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വാര്‍ത്ത നല്‍കിയ അതേ വെബ്‌സൈറ്റുകളാണ് വ്യാജ വിവാഹ വാര്‍ത്തയും നല്‍കിയിരിയ്ക്കുന്നത്.

രണ്ട് കേസിലും അന്വേഷണം പുരോഗമിയ്ക്കുകയാണ്- മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Advertisement