എഡിറ്റര്‍
എഡിറ്റര്‍
പാര്‍പ്പിട വകുപ്പ് മന്ത്രി ചൊവ്വാഴ്ച ശൂറ കൗണ്‍സിലിന് മുന്നില്‍ ഹാജരാവും
എഡിറ്റര്‍
Friday 9th January 2015 12:45pm

shoura-01

റിയാദ്: പാര്‍പ്പിട വകുപ്പ് മന്ത്രി ഷുവായിഷ് അല്‍- ദുവൈഹി ചൊവ്വാഴ്ച ശൂറ കൗണ്‍സിലിന് മുന്നില്‍ ഹാജരാവും. ശൂറ കൗണ്‍സിലിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനാണ് മന്ത്രി ഹാജരാവുന്നത്.

മന്ത്രാലയത്തിന്റെ നേട്ടങ്ങളെയും ഭാവി പരിപാടികളെയും കുറിച്ചുള്ള ശൂറ കൗണ്‍സില്‍ അംഗത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനാണ് മന്ത്രി ചെവ്വാഴ്ച കൗണ്‍സിലിന് മുന്നില്‍ ഹാജരാവുന്നത്.

മന്ത്രിയോട് ചോദിക്കുന്നതിനായി 500 ല്‍ അധികം പരാതികളാണ് ഇതിനോടകം കൗണ്‍സിലിന് ലഭിച്ചിരിക്കുന്നത്. ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചാണ് ചോദ്യങ്ങളില്‍ ഭൂരിഭാഗവും എന്നാണ് കൗണ്‍സിലുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.

ഭവന യൂണിറ്റുകള്‍ എന്ന് വിതരണം ചെയ്യാന്‍ കഴിയും, ഏതടിസ്ഥാനത്തിലാണ് വീടുകള്‍ വിതരണം ചെയ്യുന്നത്, റിയല്‍ എസ്‌റ്റേറ്റും വീട്ട് വാടകയും കുറയ്ക്കുന്നതിന് എന്ത് പദ്ധതിയാണ്‌ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. തുടങ്ങിയ ചോദ്യങ്ങള്‍ക്കാവും മന്ത്രി മറുപടി പറയേണ്ടി വരിക എന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

Advertisement