എഡിറ്റര്‍
എഡിറ്റര്‍
‘ക്യൂ നില്‍ക്കുന്നത് നാണവും മാനവും ഇല്ലാതെ; മദ്യം വേണ്ടവര്‍ കക്കൂസിലാണെങ്കിലും നക്കി കുടിക്കും’; നിയമസഭയില്‍ മദ്യപാനികളെ അധിക്ഷേപിച്ച് മന്ത്രി ജി. സുധാകരന്‍
എഡിറ്റര്‍
Thursday 4th May 2017 10:39am

തിരുവനന്തപുരം: മദ്യപാനികളെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. നിയമസഭയിലാണ് മന്ത്രി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

മദ്യം ആവശ്യമുള്ളവര്‍ കക്കൂസില്‍ നിന്നാണെങ്കിലും നക്കി കുടിക്കുമെന്നാണ് സുധാകരന്‍ നിയമസഭയില്‍ പറഞ്ഞത്. അവിടം കൊണ്ടും നിര്‍ത്തിയില്ല മന്ത്രി.

‘പാതയോരങ്ങളിൽ നാണവും മാനവും ഇല്ലാതെ ഇവര്‍ ക്യൂ നില്‍ക്കുന്നത് കാണുന്നില്ലേ? ചത്തുതുലഞ്ഞാലും പ്രശ്നമില്ലെന്നതാണ് ഇവരുടെ രീതി.’ -സുധാകരന്‍ പറയുന്നു.


Also Read: ‘ലോയിറ്റര്‍’; ആധുനിക സമൂഹത്തിന് ഗുണപാഠമായി ലണ്ടനില്‍ നിന്നുള്ള മലയാള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു


കരമന കളയിക്കാവിള പാതയെ ജില്ലാപാതയാക്കി പൂട്ടിയ മദ്യശാലകള്‍ തുറന്ന സംഭവത്തിനെതിരെ എം. വിന്‍സന്റ് എം.എല്‍.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിലായിരുന്നു മന്ത്രിയുടെ ഈ മറുപടി.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സംസ്ഥാനത്തെ ഒരു ദേശീയസംസ്ഥാന പാതയും പുനര്‍വിജ്ഞാപനം ചെയ്യില്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതാണ്. കരമന കളിയിക്കാവിള പാത സര്‍ക്കാര്‍ കൈവശമാണ്. അവ ദേശീയ, സംസ്ഥാന പാതയായി ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും ശ്രദ്ധക്ഷണിക്കലിന് മറുപടിയായി അദ്ദേഹം സഭയെ അറിയിച്ചു.

നേരത്തേ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിച്ചയാളാണ് സുധാകരന്‍. മദ്യം വാങ്ങാനായി ക്യൂ വേണ്ടെന്നും മദ്യപിക്കുന്നവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കണമെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Advertisement